Friday, July 1, 2011

Gulan - The champions








YCA സംഘടിപ്പിച്ച പുത്തലം ഏരിയ ലീഗ് ഫുട്ബാളില്‍ ഗുലാന്‍ പുത്തലം 5-2 നു ഗാലക്സി സൌത്ത് പുത്തലത്തെ തോല്പിച്ച് ചാമ്പ്യന്‍മാരായി. ആദ്യ പകുതിയില്‍ ഇരു ടീമുകളും 2-2 എന്ന നിലയില്‍ സമനിലയില്‍ നിന്നെങ്കിലും രണ്ടാം പകുതിയില്‍ ഗുലാന്‍ കളം വാഴുകയായിരുന്നു. തുടരെ 3 ഗോളുകള്‍ നിറയൊഴിച്ച് ഗുലാന്റെ പുലിക്കുട്ടികള്‍ ഗാലക്സിയെ തരിപ്പണമാക്കുകയായിരുന്നു. ഗുലാന്റെ ബാസിം മാന്‍ ഓഫ് ദി മാച് പുരസ്കാരവും ടോപ്‌ സ്കോരെര്‍ പുരസ്കാരത്തിനും അര്‍ഹനായി. അരീകോട് ഹെല്‍ത്ത് സെന്ററിലെ DR Sabir വിജയികള്‍ക്ക് സമ്മാനം നല്‍കി. കെ.സി. അനീസ്‌ അധ്യക്ഷനായിരുന്നു. ഫിറോസ്‌ സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.